മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. ആരോഗ്യവകുപ്പില്‍ കൊവിഡ് ഡാറ്റാ മാനേജ്മെന്റില്‍ നോഡല്‍ ഓഫീസറായാണ് നിയമനം.
നിയമന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സംസ്ഥാന തലത്തില്‍ കൊവിഡ് വിവര ശേഖരണം ഏകോപിപ്പിക്കുന്നതിന്റെ നോഡല്‍ ഓഫീസറായാണ് നിയമനം.
കേസില്‍ പ്രതിയായി സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു സര്‍വീസില്‍ തിരിച്ചെടുത്തത്.