X

ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍’;സിറാജ് സബ്എഡിറ്ററെ ഫേസ്ബുക്കില്‍ ബ്ലോക്കി കേരളപൊലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സിറാജ് ദിനപത്രം സബ്എഡിറ്ററെ ഫേസ്ബുക്കില്‍ ബ്ലോക്കി കേരള പൊലീസ്. ബഷീറിന്റെ മരണത്തെക്കുറിച്ച് ചോദിച്ചതിനാണ് സിറാജ് ദിനപത്രത്തിലെ സബ് എഡിറ്ററായ ജംഷീര്‍ ജംഷിയെ ബ്ലോക്ക് ചെയ്തത്.

സ്‌കോച്ച് അവാര്‍ഡിന്റെ ഗ്രൂപ്പ് ഇ വിഭാഗത്തിലേക്ക് കേരള പോലീസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെന്ന പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍.’എന്ന് കമന്റ് ചെയ്തതിന് ശേഷമാണ് സംഭവം. ഇത് ശ്രദ്ധയില്‍പെട്ടതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

നേരത്തെ, കേരളപൊലീസിന്റെ ഫേസ്ബുക്ക് പേജിലെ ട്രോളുകളും കമന്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്. കുറിക്കുകൊള്ളുന്ന മറുപടികള്‍ കമന്റുകള്‍ക്ക് കൊടുക്കുന്ന കേരളപൊലീസ് ഈ കമന്റിട്ടയാളെ ബ്ലോക്കാനായിരുന്നു ഉത്സാഹം കാണിച്ചത്. അതേസമയം, ബ്ലോക്കാനാണ് തീരുമാനമെങ്കില്‍ കമന്റിടാനാണ് ശ്രമിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ വ്യക്തമാക്കുകയും ചെയ്തു.

‘ഒരാളെ ബ്ലോക്ക് ചെയ്താല്‍ ഒരുപാടു പേര്‍ ചോദിച്ചുകൊണ്ടിരിക്കും…നിങ്ങളിങ്ങനെ എത്ര പേരെ ബ്ലോക്ക് ചെയ്യും…..!????? ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍..?’, നിങ്ങളുടെ പോസ്റ്റുകള്‍ക്കൊക്കെ ഒരു ആത്മാര്‍ത്ഥത നഷ്ടപ്പെട്ട പോലെ….
ബഷീറിന് നീതി കിട്ടുമോ….സര്‍, ‘ഏമാനേ.. നിങ്ങളില്‍ ആരാണ് മൊബൈല്‍ കള്ളന്‍???പറയൂ…. എവിടെ ബഷീറിന്റെ ഫോണ്‍?’ തുടങ്ങി നിരവധി കമന്റുകളാണ് പേജില്‍ വന്നുകൊണ്ടിരിക്കുന്നത്.

chandrika: