ന്യൂഡല്‍ഹി: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി നിയമിച്ചു. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് ശ്രീധരന്‍ പിള്ളക്ക് ബി.ജെ.പി സംസ്ഥാന നേതൃപദവിയിലേക്കുള്ള വരവിന് വഴിയൊരുക്കിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയത് മുതല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പദം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വടംവലിയാണ് പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുക്കുന്നതിന് പ്രധാന തടസമായത്. കെ. സുരേന്ദ്രന് വേണ്ടി വി.മുരളീധരനും എം.ടി രമേശിന് വേണ്ടി പി.കെ കൃഷ്ണദാസും നിലയുറപ്പിച്ചു. ഇത് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കെ.സുരേന്ദ്രനെ ആര്‍.എസ്.എസ് നേതൃത്വത്തിനും അമിത് ഷാക്കും താല്‍പര്യമുണ്ടായിരുന്നില്ല. എം.ടി രമേശ് പ്രസിഡണ്ടായാല്‍ സഹകരിക്കില്ലെന്ന് മറുപക്ഷവും നിലപാടെടുത്തു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍ പിള്ളക്ക് നറുക്ക് വീണത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശ്രീധരന്‍ പിള്ള തുടരണമെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട്. രണ്ടാംതവണയാണ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്.