X

കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: നിര്‍മാണത്തില്‍ പിശകുപറ്റിയെന്ന് ഇ.ശ്രീധരന്‍

കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. കൊച്ചിയില്‍ പത്തടിപ്പാലത്തെ മെട്രോ പാളത്തിന്റെ തൂണിന് ചെരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് നിര്‍മ്മാണത്തില്‍ പിശക് പറ്റിയതായി ഈ ശ്രീധരന്‍ സമ്മതിച്ചത്.

തുണിന്റെ നിര്‍മ്മാണത്തിലെ വീഴ്ച പരിശോധിക്കും, എങ്ങനെ പിഴവ് വന്നു എന്നത് വ്യക്തമല്ല, ഇത് ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആരംഭിക്കും ശ്രീധരന്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ ഏറ്റവും മോശമായ പദ്ധതിയാണ് കെ റെയില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: