ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം കന്നുകാലികളെ പൊതുജന മധ്യത്തില്‍ കശാപ്പ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇന്ത്യടുഡെക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കന്നുകാലികളുടെ കശാപ്പ്: മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് ശ്രീ ശ്രീ രവിശങ്കര്‍
Tags: sreesree ravishankar