ബെംഗളൂരു: കര്‍ണാടകയില്‍ നവോത്ഥാന നായകരെ പത്താം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ നടപടി വിവാദമാകുന്നു. ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയുമാണ് ഒഴിവാക്കിയത്. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ വിവരിക്കുന്ന അധ്യായം അഞ്ചില്‍ മറ്റു പരിഷ്‌കര്‍ത്താക്കള്‍ എല്ലാം ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വര്‍ഷംവരെ ഇരുവരേയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകത്തില്‍ ഉണ്ടായിരുന്നു. അതേസമയം, ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്‌ഡെവാറിനെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.