X

സ്‌പൈവെയര്‍ ആക്രമണം : വാട്‌സാപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്‌പൈവെയര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വാട്ട്‌സാപ്പ് അഭ്യര്‍ഥിച്ചു.
വാട്ട്‌സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്‌പൈവെയര്‍ ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്‍ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാട്ട്‌സാപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കും.
മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാല്‍വെയറുകള്‍ എന്നതരം പ്രോഗ്രാമുകളിലാണ് സ്‌പൈവെയറുകളെയും സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ ഒരു ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുകയും വിവരം ചോര്‍ത്തുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് സ്‌പൈവെയറുകള്‍.

Test User: