ഡല്‍ഹി: റഷ്യല്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം തന്നെ ഇന്ത്യയിലെത്തും. അടുത്തമാസം മുതല്‍ സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കും. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്റെ ഉല്‍പാദനം മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരംഭിക്കും, നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്.
അതേസമയം സ്പുട്‌നിക്ക് ഫൈവ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അന്തിമാനുമതി നല്‍കിയത് രാജ്യത്തെ കോവിഡ് പോരാട്ടത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഹൈദരബാദിലെ ഡോക്ടര്‍ റെഡീസ് ഫാര്‍മ അടക്കം 5 ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രതിമാസം 850 മില്യന്‍ ഡോസ് നിര്‍മിക്കുമെന്നാണ് അവകാശവാദം. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്‌സിനായ സ്പുട്‌നിക് മെയ് മുതല്‍ വിതരണം ആരംഭിക്കും.