കോഴിക്കോട്: ഭീഷണിയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ഭയക്കേണ്ടതെന്ന് സഹിത്യകാരി അരുന്ധതി റോയ്. വളരെ അപകടകരമായ കാലത്താണ് ജീവിക്കുന്നത്. കോഴിക്കോട് കേരളാ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഓരോരുത്തരും കൂടുതല്‍ ധൈര്യം കാണിക്കേണ്ട സമയമാണിത്. രാജ്യത്തെ ധനവും പ്രകൃതി വിഭവങ്ങളുമെല്ലാം കുറച്ച് പേരുടെ കൈവശമാണ്. കാരണം പോലും അറിയാതെ നിരവധി പേര്‍ ജയിലുകളില്‍ കിടക്കുന്നു. ജന്ദര്‍മന്ദര്‍ പോലെ വന്‍ സമരങ്ങള്‍ നടന്നിരുന്ന ഇടങ്ങളെല്ലാം അടച്ചു പൂട്ടുകയാണ്. കൂടുതല്‍ അടച്ചുപൂട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ധൈര്യം കാണിക്കണം. നോട്ട് അസാധുവാക്കലും ജിഎസ്ടിയും വന്‍കിടകാര്‍ക്ക് തുണയായപ്പോള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇല്ലാതാകുകയാണ്. സാഹിത്യോത്സവങ്ങളധികവും കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടു നിന്നിരുന്നത്. തന്റെ പുതിയ പുസ്തകത്തെ കുറിച്ചും എഴുത്തിന്റെയും യാത്രയുടെയും വഴികളെ കുറിച്ചും അരുന്ധതി റോയ് മനസ്സ് തുറന്നു.