X

ചുവന്ന കൊടി നാട്ടി; കോമ്പൗണ്ടില്‍ മാലിന്യം തള്ളി; എംപിയായപ്പോള്‍ അതിക്രമം കൂടി, പരാതിയുമായി പിടി ഉഷ

ബാലുശേരി കിനാലൂരില്‍ സ്ഥിതിചെയ്യുന്ന ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കടന്നതായി എംപി പിടി. ഉഷ. ഇതിനു മുന്‍പും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നതായി എംപി പറഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഡല്‍ഹിയില്‍വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിടി. ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു.

അത് നടന്നില്ല. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. സ്‌കൂളിന്റെ കൈയില്‍ അതിനാവശ്യമായ പണവും ഇല്ലെന്ന് ഉഷ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. കുറച്ച് മുന്‍പ് ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്. ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.

webdesk14: