റിയോഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തു. ഒരു മത്സരത്തില്‍നിന്നും വിലക്കും 1500 ഡോളര്‍ പിഴയുമാണ് വിധിച്ചത്.
ചിലിക്കെതിരായ മത്സരത്തില്‍ 37-ാം മിനുട്ടില്‍ ചിലി ക്യാപ്റ്റന്‍ ഗാരി മെഡലുമായി വഴക്കിട്ട മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍ക്കുകയായിരുന്നു. അതിന് പിന്നാലെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വമ്പന്‍ അഴിമതിയാണെന്ന ഗുരുതരമായ ആരോപണവുമായി മെസ്സി രംഗത്തെത്തി. ബ്രസീലിനെതിരെ നടന്ന സെമിയില്‍ നടന്നതും കൂടെ ഉന്നയിച്ചായിരുന്നു മെസ്സിയുടെ ഈ ആരോപണം. ഈ പ്രശ്‌നത്തില്‍ മെസ്സിക്ക് രണ്ടുവര്‍ഷത്തെവരെ വിലക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും വിലക്ക് ഒരു മത്സരത്തേക്ക് മാത്രമായി ഒതുങ്ങി. അഞ്ച് തവണ ലോക ഫുട്‌ബോളറായ മെസ്സിയില്‍ നിന്ന് അങ്ങിനെെയാരു വാക്ക് ആരും പ്രതീക്ഷിക്കുന്നില്ലെന്ന് സൗത്ത് അമേരിക്കന്‍ കോണ്‍ഫെഡറേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്കോടെ മെസ്സിക്ക് 2020 ലോകകപ്പിലേക്കുള്ള ആദ്യ യോഗ്യത മത്സരം നഷ്ടമാകും. കൂടുതല്‍ നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ക്ലോഡിയോ താപ്പിയയെ ഫിഫ പ്രതിനിധി സ്ഥാനത്തുനിന്നും നീക്കാനും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു.
തോല്‍വിക്കുശേഷം മെഡല്‍ വാങ്ങാന്‍ മെസ്സി എത്തിയിരുന്നില്ല. ബ്രസീലിനെതിരായ സെമിയില്‍ അര്‍ജന്റീനയ്ക്ക് അര്‍ഹതപ്പെട്ട രണ്ട് പെനാല്‍റ്റികള്‍ അനുവദിക്കാത്തതിനും മെസ്സി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംഭവത്തില്‍ അര്‍ജന്റീന സംഘാടകര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.