X

‘യൂറോപ്പിന്റേത് കാപട്യം, ആദ്യം മാപ്പിരക്കേണ്ടത് നിങ്ങള്‍’; ഖത്തറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഫിഫ പ്രസിഡണ്ട്

ലോകകപ്പ് ഫുട്‌ബോളിലെ ഖത്തര്‍ വിമര്‍ശനത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഫിഫ പ്രസിഡണ്ട്
ജിയാന്നി ഇന്‍ഫാന്റിനോ.ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3000വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കന്നെന്നും അദ്ദേഹം പറഞ്ഞു.

2016 നു ശേഷം ഖത്തറില്‍ ഉണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത് എന്തെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ചരിത്രത്തിലെ തന്നെ മികച്ച ലോകകപ്പാവും ഖത്തറില്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനിക്ക് ഖത്തറിനെ പ്രതിരോധിക്കേണ്ടതില്ല, അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്, താന്‍ ഫുട്‌ബോളിനെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു. ഇതിനെതിരെയാണ് ഫിഫ പ്രസിഡണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഖത്തര്‍ ഭരണകൂടവും കണക്കുകള്‍ നിരത്തി വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

Test User: