സൂറിച്ച്: യുക്രെയ്ന്‍ അധിനിവേശത്തിന്റ പേരില്‍ 2022 ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പ്ലേഓഫ് മത്സരങ്ങളില്‍ റഷ്യക്ക് പങ്കെടുക്കാന്‍ കഴിയില്ല. വിലക്കേര്‍പ്പെടുത്തിയ ഫിഫയുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി സ്‌പോര്‍ട്‌സ് കോടതി തള്ളി. വിലക്ക് താല്‍ക്കാലികമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം പറയുന്ന കോടതിയുടെ ഭാഗത്തു നിന്നുണ്ടായ നടപടി റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വീണ്ടും കോടതിയെ സമീപിക്കാനാണ് റഷ്യയുടെ തീരുമാനമെങ്കിലും വലിയ പ്രതീക്ഷക്ക് വകയില്ലെന്നാണ് വിലയിരുത്തല്‍.