X

ടോം തോര്‍പ് കൊല്‍ക്കത്തയില്‍

ഐ.എസ്.എല്‍ കിരീടം നിലനില്‍ത്താനൊരുങ്ങുന്ന അമര്‍ തോമര്‍ കൊല്‍ക്കത്ത (എ.ടി.കെ) യിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡന്റെ അക്കാദമി താരം ടോം തോര്‍പും. 2012-ല്‍ അണ്ടര്‍ 21 പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമണിഞ്ഞ തോര്‍പ് ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനു വേണ്ടിയാണ് കഴിഞ്ഞ സീസണ്‍ കളിച്ചിരുന്നത്. പ്രതിരോധ താരമായ തോര്‍പ് അണ്ടര്‍ 16 മുതല്‍ അണ്ടര്‍ 21 വരെ ഇംഗ്ലണ്ടിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
മുന്‍ മാഞ്ചസ്റ്റര്‍ താരങ്ങായ എ.ടി.കെ കോച്ച് ടെഡി ഷെറിങ്ങാമും ടെക്‌നിക്കല്‍ ഡയറക്ടര്‍ ആഷ്‌ലി വെസ്റ്റ്‌വുഡുമാണ് തോര്‍പിനെ ഇന്ത്യയിലെത്തിച്ചത്. ലോകമെങ്ങും ആരാധകരുള്ള ടീമാണ് എ.ടി.കെ എന്നും ടെഡി ഷെറിങ്ങാമില്‍ നിന്ന് ധാരാളം പഠിക്കാനുണ്ടെന്നും തോര്‍പ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് 2015-ല്‍ റോട്ടര്‍ഹാം യുനൈറ്റഡിലേക്ക് കൂടുമാറിയ തോര്‍പ്പ് ലോണ്‍ അടിസ്ഥാനത്തില്‍ ബോള്‍ട്ടനു വേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

chandrika: