മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി നല്‍കി. റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോടാണ് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്.
ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം വിവാദമായിരുന്നു.