X

ഗോ ഫസ്റ്റിന് പിറകെ സ്‌പൈസ്‌ജെറ്റും; വിമാനം വാടകയ്ക്ക് നല്‍കിയ കമ്പനി പാപ്പര്‍ നടപടിയിലേക്ക്

ഗോ ഫസ്റ്റിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്‌പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌പൈസ്‌ജെറ്റിനോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടി നോട്ടീസ് അയക്കുകയും മെയ് 17 കേസിന്റെ വിചാരണയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു.

എയര്‍കാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചെന്നും സ്‌പൈസ് ജെറ്റിനെതിരെ പ്രതികൂലനടപടിയ്ക്ക് സാധ്യതയില്ലെന്നുമാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. അതേ സമയം നിലവില്‍ എയര്‍കാസിലിന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്നും അതിനാല്‍ എയര്‍കാസിലിന്റെ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കഴിഞ്ഞാഴ്ച്ച സ്‌പൈസ് ജെറ്റിന്റെ അവകാശം.

ഏപ്രില്‍ 28നാണ് എയര്‍കാസില്‍ സ്‌പൈസ് ജെറ്റിനെതിരെ കേസ് ഫയല്‍ചെയ്യുന്നത്. നാല് ബോയിങ് എയര്‍ക്രാഫ്റ്റുകള്‍ വാടകയ്‌ക്കെടുത്തതിന്റെ കുടിശ്ശികയടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയര്‍കാസിലിന്റെ പരാതി.

webdesk13: