ദുബൈ: സ്ഥിരമായി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്ക് 10 ദിര്‍ഹം അടച്ചാല്‍ ഹൈ സ്പീഡ് വൈ ഫൈ സൗകര്യം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സേവനമെന്ന ലക്ഷ്യത്തോടെയാണ് ഡു പുതിയ ഓഫറുമായി രംഗത്തുള്ളത്. ഈ സൗകര്യത്തിന്റെ ഗുണഭോക്താക്കളായി പ്രധാനമായും ഉദ്ദേശിക്കുന്നത് യുഎഇയില്‍ സന്ദര്‍ശക വിസയിലും വിനോദ സഞ്ചാരത്തിനും എത്തുന്നവരെയാണ്. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഇത് കൂടുതല്‍ ഗുണകരമാവുക. 10 ദിര്‍ഹം നല്‍കിയാല്‍ ഒരു ദിവസത്തേക്ക് നാല് മണിക്കൂര്‍ ഇന്റര്‍നെറ്റ് വൈ ഫൈ സംവിധാനത്തോടെ ഉപയോഗിക്കാം. മൂന്ന് ദിവസത്തേക്ക് 12 മണിക്കൂര്‍ നെറ്റിന് 25 ദിര്‍ഹം. 50 ദിര്‍ഹമിന് 10 ദിവസത്തേക്ക് 32 മണിക്കൂര്‍. ദുബൈയെ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ തരത്തിലുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഡു വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡും റീചാര്‍ജ് കാര്‍ഡും ഉപയോഗിച്ച് പണമടച്ച് ഹൈ സ്പീഡ് വൈ ഫൈ കരസ്ഥമാക്കാം.