* ഹരിയാന ആസ്ഥാനമായുള്ള രാജ്യാന്തര കമ്പനിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പാതയെക്കുറിച്ചു പഠിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കമ്പനിയായ ലാഹ്‌മെയര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനെയാണ് അതിവേഗ റെയില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുത്തത്.
ഡി.എം.ആര്‍.സിക്ക് അതിവേഗ റെയില്‍പാത പദ്ധതികള്‍ നടത്തി പരിചയമില്ലാത്തതിനാലാണ് റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടോ എന്നു പരിശോധിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതെന്നാണ് വാദം. കൊറിയന്‍ കമ്പനികളുടെ സഹായത്തോടെയാണ് സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനം.