X

അംലയെ തീവ്രവാദിയാക്കിയ കാണിക്ക് ശിക്ഷാ നടപടി

ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയെ വംശീയമായി അധിക്ഷേപിച്ച് പ്ലക്കാര്‍ഡുയര്‍ത്തിയ ഓസ്‌ട്രേലിയന്‍ കാണിക്കെതിരെ നടപടി. ഹൊബാര്‍ട്ടില്‍ നടക്കുന്ന ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. അംല തീവ്രവാദി എന്നായിരുന്നു ലോങ്‌ഫോര്‍ഡില്‍ നിന്നുള്ള ഇയാള്‍ പ്ലാക്കാര്‍ഡില്‍ എഴുതിയിരുന്നത്.

24കാരനായ ഇയാളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. രാജ്യത്തെ ക്രമിനില്‍ വകുപ്പ് അനുസരിച്ചുള്ള നടപടിയും ഇയാള്‍ നേരിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. പ്ലക്കാര്‍ഡ് ഉയര്‍ന്ന ഉടനത്തതന്നെ സംഭവം അധികാരികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ വെച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നേരത്തെയും ഇത്തരത്തിലുള്ള വിവാദ സംഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അംലക്ക് നേരത്തെയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Dont miss: ഓസ്ട്രേലിയയെ ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ചുമായി ഡുമിനി

chandrika: