റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം: എറണാകുളം കളമ്മശ്ശേരിയിൽ മൂന്നു ദിവസമായി നടന്നു വന്ന 24-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മലപ്പുറം ജില്ലയിലെ വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റ് യു.പി കാഴ്ച പരിമിത വിഭാഗത്തിൽ 50 പോയന്റ് നേടി സംസ്ഥാന തലത്തിൽ ഒന്നാമത്.
മത്സരിച്ച പത്തിനങ്ങളിലു എ ഗ്രേഡ് നേടിയ ജില്ലയിലെ ഏക അന്ധ വിദ്യാലയമാണ് വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റ് .
യു.പി.വിഭാഗം പെൺകുട്ടികളുടെ മോണോ ആക്ടിൽ യു. ഹന്നാ ഫാത്തിമ, ലളിത ഗാനത്തിൽ കെ. ഹിബാ ഫാത്തിമ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും
നാടോടിനൃത്തത്തിൽ ടി.കെ. ഫാത്തിമ സൻ ഹയും, ദേശഭക്തിഗാന മത്സരത്തിൽ കെ. ഹിബ ഫാത്തിമ, യു.ഹന്ന ഫാത്തിമ, ഏ.കെ ഫാത്തിമ ഹനിൻ, ടി.കെ. ഫാത്തിമ സൻഹ , അനശ്വരസന്തോഷ്, സി. ഫാത്തിമ നൂഹ , മുഹമ്മദ് അഷ്ക്കർ എന്നിവരും കഥാപ്രസംഗത്തിൽ യു. ഹന്നഫാത്തിമ, മുഹമ്മദ് സനിദ് , ഇ. അനന്തു കൃഷ്ണൻ എന്നിവരും മിമിക്രിയിൽ ഇ. അനന്തു കൃഷ്ണൻ , ലളിത ഗാന മത്സരത്തിൽ കെ. ഹിബാ ഫാത്തിമ, മലയാള പദ്യംചൊല്ലലിൽ കെ. ഹിബാ ഫാത്തിമ,
മാപ്പിളപ്പാട്ട് മത്സരത്തിൽ കെ. ഹിബാ ഫാത്തിമ, കഥാകഥനത്തിൽ എ.കെ.ഫാത്തിമ ഹനിൻ, സംഘഗാന മത്സരത്തിൽ മുഹമ്മദ് സനിദ്, ടി.കെ. ഫാത്തിമ സൻഹ , കെ. ഹിബാ ഫാത്തിമ, യു. ഹന്നാ ഫാത്തിമ, വി.ജെ. മുഹമ്മദ് അഷ്കർ, അനശ്വര സന്തോഷ്, സി. ഫാത്തിമ നൂഹ എന്നിവർ എ ഗ്രേഡ് നേടി.
നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കാഴ്ച പരിമിത വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമാണ് വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റ് .
സംഗീതാധ്യാപകരായ എം.ഇ. നിസാർ , പി .എം സലീമ എന്നിവരുടെ നിരന്തര പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.