തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം.
കരാര്‍ അടിസ്ഥാനത്തില്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെയാണ് നിയമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ നേട്ടങ്ങള്‍ പര്‍വതീകരിക്കുന്നതിന് ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍മീഡിയ സെല്ലിന്റെ മേധാവിക്കു മാത്രം പ്രതിഭാസം ഒന്നേകാല്‍ ലക്ഷം രൂപയാണ് ശമ്പളം നല്‍കുമെന്നാണ് വിവരം.
നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അറിയിപ്പുകള്‍ കൈമാറുന്നതിനുമായി മുഖ്യമന്ത്രിക്ക് പ്രത്യേക സോഷ്യല്‍മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും ഇപ്പോള്‍ നിലവില്‍ ഉണ്ടായിരിക്കെയാണ് പുതിയ നിയമനം.