X

കഠ്‌വ, ഉന്നാവോ ബലാത്സംഗം; അവാര്‍ഡ് സന്തോഷത്തിനിടയിലും പ്രതിഷേധവുമായി നടി പാര്‍വതി

ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്‌വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്.
കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ടതിനെതിരെ പ്രതിഷേധിച്ചാണ് ജൂറി പരാമര്‍ശം ലഭിച്ച വേളയില്‍ പാര്‍വതി രംഗത്തെത്തിയത്.
‘ഐ ആം ഹിന്ദുസ്ഥാന്‍’, ‘ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായി പാര്‍വ്വതി തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കൂടിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

താന്‍ സജീവമായ ഇന്‍സ്റ്റഗ്രാമിന് പുറമെ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ക്ക് സാധ്യത കൂടിയ ട്വിറ്റര്‍ അക്കൗണ്ടിലും പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

“ഞാന്‍ ഹിന്ദുസ്ഥാനിയാണ്ഞാ, ന്‍ നാണിക്കുന്നു” എന്ന കുറിപ്പോടെയാണ് ആസിഫക്ക് നീതി ലഭിക്കണം എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റര്‍.
എട്ടു വയസുകാരി ഗ്യാങ്‌റാപ്പ് ചെയ്യപ്പെട്ടെന്നും. ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരത നടന്നതെന്നും പ്രതിഷേധ പോസ്റ്ററില്‍ നടി വ്യക്തമാക്കുന്നുണ്ട്.
“ഉന്നോവോ” നമ്മള്‍ വിട്ടു പോകരുത്. നമ്മള്‍ ലജ്ജിക്കുക.

നിശബ്ദത തകര്‍ക്കുക…സങ്കീര്‍ണ്ണത അവസാനിപ്പിക്കുക..പ്രവര്‍ത്തിച്ചു തുടങ്ങുക…
എന്നീ മുദ്രാവാക്യങ്ങളും പോസ്റ്ററിലുണ്ട്.

കത്തുവയിലെ രസന ഗ്രാമവാസിയായ പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. വീടിന് പരിസരത്ത് നിന്ന് കാണാതായ ആസിഫയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ആസിഫയെ തട്ടിക്കൊണ്ടുപോയ ശേഷം രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘം മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയുകയും കൊലപ്പെടുത്തുകയുമായിരുന്നു. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതായിരുന്നു. കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം വീടിനു പരിസരത്ത് ഉപക്ഷേിക്കുകയായിരുന്നു. തടവിലാക്കിയ പെണ്‍കുട്ടിയെ പ്രതികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

chandrika: