X

സ്പീക്കര്‍ എം.ബി രാജേഷ് ഇന്ന് രാജി വെക്കും; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ രാജിവെക്കുന്ന ഒഴിവിലേക്ക് മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന എം.ബി രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവെക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറിനാണ് ചുമതല.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എം.വി ഗോവിന്ദന്‍ ഇന്നലെ എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതേ വകുപ്പുകള്‍ തന്നെയായിരിക്കും എം.ബി രാജേഷിനുമെന്നാണ് വിവരം. രാജേഷിനു പകരം എ.എന്‍ ഷംസീറാണ് പുതിയ സ്പീക്കര്‍.

Chandrika Web: