ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഘാന സന്ദര്‍ശനത്തിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇന്ന് പുറപ്പെടും. 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സ്പീക്കറുടെ യാത്ര.
സ്പീക്കറുടെ ഘാന സന്ദര്‍ശനത്തിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. ധന ബജറ്റ് വിഭാഗത്തില്‍നിന്നാണ് തുക നല്‍കുന്നത്.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് സ്പീക്കറുടെ യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും യാത്രയില്‍ സ്പീക്കറെ അനുഗമിക്കുന്നുണ്ട്.
ഇന്നു മുതല്‍ ഒക്ടോബര്‍ 6 വരെയാണു സമ്മേളനം നടക്കുന്നത്. ആഗോള പാര്‍ലമെന്ററി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കോമണ്‍വെല്‍ത്ത് പാര്‍ലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്.