X

‘അവ്യക്തമായ മറുപടികള്‍ വേണ്ട’; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് സ്പീക്കറുടെ താക്കീത്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ സ്പീക്കര്‍ താക്കീതു ചെയ്തത്. പിപിഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരേ മറുപടി തന്നെ നല്‍കിയതായുള്ള പരാതിയിലാണ് നടപടി. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്ത മറുപടികള്‍ തുടര്‍ച്ചയായി നല്‍കരുതെന്നും ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

എ.പി അനില്‍കുമാര്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാരാണ് പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്കെല്ലാം മന്ത്രി ഒരേ മറുപടിയാണ് നല്‍കുന്നതെന്ന് കാണിച്ച് അനില്‍കുമാര്‍ എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇത്തരത്തില്‍ പല ചോദ്യങ്ങള്‍ക്ക് ഒരേ മറുപടി നല്‍കുന്നത് സഭയോടുള്ള അനാദരവാണെന്ന് അനില്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Chandrika Web: