ലൂക്കാക്കു ‘വില്ലനായി’; യൂറോപ്പ ലീഗ് കിരീടം സെവിയ്യക്ക്

കൊലോങ്: ഇന്റര്‍ മിലാനെ 3-2 ന് പരാജയപ്പെടുത്തി സെവിയ്യ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ടു.ഇന്ററിന്റെ സൂപ്പര്‍ താരം റൊമേലു ലൂക്കാകുവിന്റെ സെല്‍ഫ് ഗോളിലാണ് സെവിയ്യ കിരീടം നേടിയത്.ഇത് ആറാം തവണയാണ് സെവിയ യൂറോപ്പ് കപ്പ് നേടുന്നത്. ഫൈനലില്‍ എത്തിയ ഒരു മത്സരത്തിലും സെവിയ പരാജയപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.സെവിയയ്ക്കായി ലൂക്ക് ഡെ ജോങ് രണ്ട് ഗോള്‍ നേടി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ലൂക്കാക്കു ഇന്ററിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. ബോക്‌സിനുള്ളില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലൂക്കാക്കു വലയിലാക്കി.

എന്നാല്‍, 12ാം മിനിറ്റില്‍ ലൂക് ഡെ ജോങ് സെവിയ്യക്കുവേണ്ടി തിരിച്ചടിച്ചു. 33ാം മിനിറ്റില്‍ ജോങ് സെവിയ്യയെ മുന്നിലെത്തിയെങ്കിലും വെറും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമാണ് ലീഡിനുണ്ടായത്. 35ാം മിനിറ്റില്‍ ഡീഗോ ഗോഡിനിലൂടെ ഇന്റര്‍ തിരിച്ചടിച്ചു. 74ാം മിനിറ്റിലാണ് ഇന്ററിനെ ഞെട്ടിച്ച് ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍. ബോക്‌സിനുള്ളില്‍ നിന്ന് സെവിയ്യ താരം ഡിയാഗോ കാര്‍ലോസിന്റെ മനോഹരമായ ബൈസിക്കിള്‍ കിക്ക്, പോസ്റ്റിന് പുറത്തേക്കെന്ന് തോന്നിച്ച ഷോട്ട് ലൂക്കാക്കു ക്ലിയര്‍ ചെയ്തത് നേരെ വലയിലേക്ക്. പിന്നീട് ഗോള്‍ മടക്കാന്‍ ഇന്റര്‍ ശ്രമിച്ചെങ്കിലും സെവിയ്യന്‍ പ്രതിരോധം എല്ലാം തകര്‍ക്കുകയായിരുന്നു.

Test User:
whatsapp
line