X

ബഹിരാകാശ ഉപഗ്രഹ വിക്ഷേപണം : സീതി സാഹിബിന്റെ സ്വപ്ന സാക്ഷാത്കാരം സയ്യിദ് സാദിഖലി തങ്ങൾ

കൊടുങ്ങല്ലൂർ : ഉപഗ്രഹ വിക്ഷേപണരംഗത്ത്‌ പെൺപെരുമയുടെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് സീതി സാഹിബിന്റെ സ്വപ്നങ്ങൾക്ക് അക്ഷരാർത്ഥത്തിൽ നിറം പകരുകയായിരുന്നു സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്ക്കൂളിലെ കൊച്ചു മിടുക്കികൾ എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഐ.എസ്.ആർ.ഒ യുടെ ആസാദി സാറ്റ് 2 എന്ന ഉപഗ്രഹത്തെ വഹിച്ചു കൊണ്ടുള്ള.എസ്.എൽ.വി. -ഡി.2 ന്റെ ദൗത്യത്തിൽ പങ്കാളിയായ അഴിക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളെയും മാനേജ്മെന്റ്, അധ്യാപകർ എന്നിവരെ യും അഭിനന്ദനം അറിച്ച് പ്രസ്താവന നടത്തുകയായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
1957 ലെ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനറല്‍ സിക്രട്ടറി കെ.എം.സീതി സാഹിബ് നടത്തിയ പ്രസ്താവനയില്‍ സ്ത്രീ വിദ്യാഭ്യാസത്തിനു അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ വരച്ചുകാണിക്കുന്നു
പ്രായപൂര്‍ത്തിയായ, എന്നാൽ സ്ക്കൂളിൽ പോകാൻ പറ്റാത്ത സ്ത്രീകൾക്കു പാഠശാലകൾ ഏര്‍പ്പെടുത്തണമെന്നും പത്രങ്ങളും പുസ്തകങ്ങളും വായിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും വായനശാലകള്‍ അതിനായി തയാറാക്കണമെന്നും ആ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരു ന്നതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ ചൂണ്ടി കാട്ടി. സ്‌ത്രൈണതയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായി പരിഗണിച്ചു കൊണ്ടു തന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് സമൂഹ നിര്‍മാണ പ്രക്രിയയില്‍ പുരുഷനു തുല്യം അവകാശം നല്കിയി
ട്ടുള്ള വസ്തുതയാണു സീതി സാഹിബ്‌ സവിസ്തരം വ്യക്തമാക്കിയത്‌
ബഹിരാകാശ ദൗത്യത്തിൽ ചരിത്രം സൃഷ്ടിച്ച ഈ പെണ്മക്കൾ സീതി സാഹിബ്‌ വിഭാവനം ചെയ്ത അജയ്യതയാണു സാക്ഷാത്കരിച്ചത്‌ . ഭരണാഘടന നൽകുന്ന പരിരക്ഷയെപറ്റി സ്മൂഹത്തെ എന്നും ഉദ്ബോധിപ്പിക്കാറുള്ള സീതിസാഹിബിനെ ഹൃദയത്തോട്‌ ചേർത്ത്‌ പിടിച്ച്‌ കൊണ്ടാണു ഈ സ്ക്കൂൾ മാനേജ്‌മന്റ്‌ ഒരു ഭരണാഘടന കർത്തവ്യം എന്ന നിലക്ക്‌ തന്നെ ശാസ്ത്രാഭിരുചിയുടെ അനന്ത സാധ്യതകൾ ഈ പെൺകുട്ടികൾക്ക്‌ അനുഭവവേദ്യമാക്കിയത്‌ എന്നും തങ്ങൾ പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ഈ കർത്തവ്യം ശിരസാവഹിച്ച് കൊണ്ട്, വിദ്യാർത്ഥികളെ ശാസ്ത്രാഭിരുചിയുള്ളവരാക്കി വാർത്തെടുക്കുക എന്നത്‌ തങ്ങളുടെ കർത്തവ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പെൺകുട്ടികൾക്കു വേണ്ടി സ്പേസ്‌ സയൻസ്‌ പരീശീലനത്തിനുള്ള സമ്പൂർണ്ണ സാഹചര്യമൊരുക്കി നൽകാൻ സീതി സാഹിബ് ഹയർ സെക്കൻഡറി സ്ക്കൂൾ മാനേജ്‌മന്റും അധ്യാപകരും തയ്യാറായി എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ‘ആസാദി സാറ്റ് 2’ എന്ന കൊച്ചു ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് എസ്.എസ്.എൽ.വി-ഡി.2
ആകാശനീലിമയിലേക്ക് കുതി ച്ചപ്പോൾ യുഗപ്രഭാവനായ സീതി സാഹിബിന്റെ സ്വപനങ്ങൾ പൂവണിയിച്ച്‌ കൊണ്ടാണ് സീതി സാഹിബ്‌ മെമോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികളും ബഹിരകാശ ദൗത്യത്തിൽ അവരുടെ പങ്കാളിത്തം അടയാളപെടുത്തിയതെന്നും സാദിഖ്‌ലി ശിഹാബ് തങ്ങൾ കൂട്ടി ചേർത്തു.സ്പെയിസ്‌ മിഷൻ രംഗത്ത്‌ പ്രസ്തുത സ്ക്കൂളിനു തുടർന്നും മാതൃകാപരമായ സംഭാവനകൾ അർപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുള്ള സാമ്പത്തിക ചിലവുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമ്രെന്നും സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ ആവശ്യപെട്ടു.
തങ്ങൾ സ്ക്കൂളിനെ അഭിനന്ദിച്ച് നൽകിയ കത്തും ദൗത്യത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കുള്ള ഉപഹാരവും സ്കൂളിൽ നടന്ന ചടങ്ങിൽ, കയ്പ്പമംഗലം നിയോജക മണ്ഡലം ഭാരവാഹികൾ വിദ്യാർത്ഥിനികൾക്ക് നൽകി. മണ്ഡലം വൈ.പ്രസിഡണ്ട് എ.എ അബ്ദുൽ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ശംസുദ്ദീൻ വാത്യേടത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദന കത്ത് വായിച്ചു. ഹൈദർ അന്താറത്തറ, ഹയർ സെക്കന്ററി പിൻസിപ്പാൾ ടി.വി സമീന ടീച്ചർ, ഹൈസ്കൂൾ എച്ച്.എം കെ .എ സബീന ടീച്ചർ, ഡോ.പി.കെ. ഫസീല, ഡോ.കെ.എസ് ശിഹാബുദ്ദീൻ, പി.കെ ഫസീല ടീച്ചർ,കെ.എ അഷറഫ്, കെ.എ നൗഷാദ്, പി.എ. ഫസീല ടീച്ചർ, സുമിതാ മൊയ്തീൻ, ഇ.പി യസീത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Chandrika Web: