X
    Categories: CultureMore

എക്‌സിറ്റ് പോളുകളെ വിശ്വസിക്കണ്ട; കോണ്‍ഗ്രസ് – എസ്.പി സഖ്യം അധികാരത്തിലെത്തും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച പശ്ചാത്തലത്തിലാണ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് – സമാജ്‌വാദി പാര്‍ട്ടി സഖ്യം അധികാരത്തിലെത്തും. ബിഹാറിലും ഞാന്‍ എക്‌സിറ്റ് പോളുകള്‍ കണ്ടിട്ടുണ്ട്.’ രാഹുല്‍ പറഞ്ഞു.

2015 ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു – ആര്‍.എല്‍.ഡി – കോണ്‍ഗ്രസ് മഹാസഖ്യവും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ മഹാസഖ്യം ബി.ജെ.പിയെ ബഹുദൂരം പിന്തള്ളി അധികാരം പിടിച്ചെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: