കോഴിക്കോട് : ബീച്ച് ഹോസ്പിറ്റലില്‍ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഒ.പി ടിക്കറ്റ് കിട്ടാതെ മടങ്ങി പോകുന്നതും, ഒ.പി ടിക്കറ്റ് കിട്ടുന്നതിന് വേണ്ടി കുറെ സമയം കാത്തു നില്ക്കുമ്പോള് ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് ഹോസ്പിറ്റലിലെ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ കൗണ്ടറുകള്‍ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കുകയും അല്ലാത്തപക്ഷം യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ. ഷിജിത്ത് ഖാന്, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം. സിറാജ്, വൈസ് പ്രസിഡണ്ട് സമീര്‍ കല്ലായി, സെക്രട്ടറി കോയമോന് പുതിയപാലം എന്നിവരുടെ നേതൃത്വത്തില്‍, മേഖലാ ഭാരവാഹികളായ മുസ്താഖ് അഹമ്മദ്, നസീര്‍ ചക്കും കടവ്, നസീര്‍ കപ്പക്കല്‍, സലിം കൊമ്മേരി, സുല്‍ഫി ആനമാട്, അബ്ദുമോന് ആനമാട്, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അഫ് ലു പട്ടോത്ത്, സെക്രട്ടറി സാജിദ് പയ്യാനക്കല്‍, ഷൗക്കത്ത് ചക്കുംകടവ് എന്നിവര്‍ പങ്കെടുത്തു.