തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍ എത്തുമെന്ന് പ്രവചിച്ചിരുന്നത്. മേയ് 20ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തുന്ന മണ്‍സൂണ്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുകയും മേയ് 24ന് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുകയും ചെയ്യും. സാധാരണ തോതില്‍ ഇത്തവണ മഴ ലഭിക്കുമെന്നാണ് നിഗമനം. മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം ഒന്‍പതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിന് സാധാരണ ലഭിക്കുന്നതിനെക്കാള്‍ 31 ശതമാനം അധിക മഴ ലഭിച്ചു. ലക്ഷദ്വീപില്‍ 157 ശതമാനം അധിക മഴയാണ് ലഭിച്ചത്.