വിവധ ഹോട്ടലുകളിലായി താമസിച്ച 1,600 റോളം ആളുകളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം നടത്തിയകായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലാണ് സംഭവം.
സംഭവത്തില്‍ പങ്കാളികളായ 30 ഹോട്ടലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷിണ കൊറിയയിലെ പത്തു നഗരങ്ങളിലായി 30 ഹോട്ടലുകളിലെ 42 റൂമുകളിലാണ് കുറ്റകൃത്യം നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വന്‍ പോണ്‍ബിസിനസ് ഉള്ളതായാണ് പ്രഥമിക വിവരം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
റൂമികളില്‍ ഉള്ള ഡിജിറ്റല്‍ ടി വി, എയണ്‍ ബോക്‌സുകള്‍, ഹെയര്‍ ഡ്രൈറുകള്‍ തുടങ്ങിയവ ഉപകരണങ്ങളില്‍ രഹസ്യകാമറകള്‍ ഘടപ്പിച്ചാണ് ചിത്രീകരണം നടത്തിയത്. ഒളികാമറിയല്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
പണം അടച്ചവര്‍ക്കാണ് സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിഞ്ഞത്. നാലായിരത്തിലേറെ അംഗങ്ങള്‍ ഉള്ള സ്വകാര്യ വെബ് സൈറ്റിലാണ് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ ക്യാമറ ഉപയോഗപ്പെടുത്തിയ സമാന സംഭവങ്ങള്‍ ദക്ഷിണ കൊറിയറില്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2017 ല്‍ ഇത്തരത്തില്‍ 6,400 കേസുകള്‍
റെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.