X
    Categories: indiaNews

പരസ്പരം ചാണകമെറിഞ്ഞ് ദീപാവലി ആഘോഷം; കൗതുകമുണര്‍ത്തും ഈ ഗ്രാമത്തിലെ ആചാരം

ഈറോഡ്: ദീപാവലി ആഘോഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള ചാണകമെറിഞ്ഞുള്ള ആഘോഷം കൗതുകമാകുന്നു. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ഗുംതപുരത്താണ് ഈ അപൂര്‍വ ആഘോഷം നടക്കുന്നത്. സാധാരണഗതിയില്‍ ഗതിയില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ആഘോഷം കോവിഡ് പശ്ചാത്തലത്തില്‍ നൂറുപേരാക്കി ചുരുക്കിയിരുന്നു.

ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവന്‍ ബരീശ്വര സ്വാമി ക്ഷേത്രത്തിനരികില്‍ കുന്നുകൂട്ടിയ ശേഷമാണ് ആഘോഷം നടക്കുന്നത്. പൂജ നടത്തിയ കുളിച്ച ശേഷം പരസ്പരം ചാണകമെറിഞ്ഞാണ് ആഘോഷം നടക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷന്‍മാരും ചാണകം ഉരുട്ടിയ ശേഷം പരസ്പരം എറിയുന്നു. ഇതിന് ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ വിളവ് കൂടുമെന്നാണ് വിശ്വാസം.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പി സംഭവം വാര്‍ത്തയാക്കിതോടെ അന്താരാഷ്ട്ര മാധ്യമങ്ങളും ഉത്സവം കൗതുകത്തോടെ വാര്‍ത്തയാക്കിയിട്ടുണ്ട്. എംഎസ്എന്‍ നൗ, യാഹൂ ന്യൂസ്, ദി സണ്‍ ഡെയിലി, ജക്കാര്‍ത്ത പോസ്റ്റ്, ഫ്രാന്‍സ് 24 തുടങ്ങിയ മാധ്യമങ്ങളെല്ലാം സംഭവം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: