X

ദക്ഷിണ ചൈന കടലില്‍ പടക്കപ്പല്‍; അങ്കത്തിനൊരുങ്ങി അമേരിക്ക

160324-N-QY430-630 ATLANTIC OCEAN (March 24, 2016) The aircraft carrier USS Dwight D. Eisenhower (CVN 69), the flagship of the Eisenhower Carrier Strike Group, transits the Atlantic Ocean. Ike is underway conducting a Composite Training Unit Exercise (COMPTUEX) with the Eisenhower Carrier Strike Group in preparation for a future deployment. (U.S. Navy photo by Mass Communication Specialist First Class Rafael Martie/Released)

വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലിടുക്കില്‍ ചൈനയുമായി അങ്കത്തിനൊരുങ്ങി അമേരിക്ക. യു.എസ് ഇടപെടലിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പടക്കപ്പല്‍ വിന്യസിപ്പിച്ചത്. തര്‍ക്കമേഖലയില്‍ യു.എസ് വിമാനവാഹിനി കപ്പല്‍ പട്രോളിങ് തുടങ്ങിയതായാണ് വിവരം. യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലാണ് ദക്ഷിണ ചൈന കടലില്‍ അമേരിക്ക വിന്യസിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈന നാവികാഭ്യാസം നടത്തിയത്. പ്രതിവര്‍ഷം അഞ്ചു ട്രില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന നാവികപാതയാണ് ദക്ഷിണ ചൈന കടല്‍. ധാതു സമ്പുഷ്ടമായ ഈ മേഖലയില്‍ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ തന്ത്രപ്രധാനമായ ഇവിടെ ബ്രൂണെ, മലേഷ്യ, തായ്‌വാന്‍, വിയറ്റ്‌നാം, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്.

chandrika: