പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ രോഗ ലക്ഷണങ്ങള്‍ ചെറിയ തോതില്‍ മാത്രമെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുകയുള്ളുവെന്ന് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മേധാവി ആഞ്ചലിക് കോറ്റ്‌സി വ്യക്തമാക്കി.
നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കെണമെന്നും ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവരും പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരുമാണ് ഒമിക്രോണില്‍ നിന്ന് കൂടുതല്‍ വെല്ലുവിളി നേരിടുകയെന്നും ഡോക്ടര്‍ കോറ്റ്‌സി അറിയിച്ചു.
വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്‌സി ഓര്‍മപ്പെടുത്തി. നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമില്ലെങ്കില്‍ പോലും ഉറപ്പായും ചികിത്സയ്ക്ക് വിധേയമാകണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍ ആഞ്ചലിക് കോറ്റ്‌സിയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പറ്റി ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്.