പെര്‍ത്ത്: അതിവേഗ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ 242 റണ്‍സിന് പുറത്താക്കി ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 244ല്‍ അവസാനിപ്പിച്ചു. കംഗാരുപ്പടക്ക് രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം
വിക്കറ്റില്‍ ജീന്‍പോള്‍ ഡുമിനിയും ഡീന്‍ എല്‍ഗറും പൊരുതിയതോടെ ദക്ഷിണാഫ്രിക്കയുടെ ലീഡ് 200 കടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടിന് 211 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഡുമിനി(97) എല്‍ഗര്‍(74) എന്നിവരാണ് ക്രീസില്‍. 211 റണ്‍സിന്റെ ലീഡായി പ്രോട്ടീസിന്. ആദ്യ ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണര്‍(97) മാത്രമാണ് തിളങ്ങാനായത്. ഷോണ്‍ മാര്‍ഷ് 63 റണ്‍സും നേടി. കംഗാരുപ്പടയില്‍ വേറെയാര്‍ക്കും തിളങ്ങാനാവാതെ പോയതാണ് അവര്‍ക്ക് തിരിച്ചടിയായത്. കളിയുടെ മൂന്നാം ദിവസമാണ് ഇന്ന് പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനാവും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.