X

ഏകദിന പരമ്പര : ദക്ഷിണാഫ്രിക്കക്ക് അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു

 

ഡര്‍ബന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 134 റണ്‍സു ചേര്‍ക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ അഞ്ചിന് 135 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 53 റണ്‍സുമായി നായകന്‍ ഫാഫ് ഡുപ്ലിസസും ക്രിസ് മോറിസു(പൂജ്യം)മാണ് ക്രീസില്‍.

ഹാഷിം അംലയെ എല്‍ ബിയില്‍ കുരുക്കി ജസ്പ്രിന്റ് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 17 പന്തില്‍ 16 റണ്‍സായിരുന്നു അംലയുടെ സമ്പാദ്യം. ഫിഫ്ടിയിലേക്ക് അടുക്കുകയായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡികോക്കിനെ(34) ചഹല്‍ പുറത്താക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. പരുക്കു കാരണം എബി ഡിവില്ലേഴ്‌സിന്റെ പകരക്കാരനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മാര്‍ക്രത്തിന് സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭവാന ചെയ്യാനായില്ല. ഒമ്പത് റണ്‍സു നേടിയ മാര്‍ക്രത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈക്കളിലെത്തിച്ച് ചഹല്‍ തന്റെ വിക്കറ്റം നേട്ടം രണ്ടാക്കി.

പിന്നീട് കുല്‍ദീവ് യാദവിന്റെ ഊഴമായിരുന്നു. 12 റണ്‍സുമായി നിന്ന ഡുമിനിയെ ക്ലീന്‍ ബൗള്‍ഡാക്കി ചൈനമാന്‍ മടക്കി. പരിചയ സമ്പന്നനായ ഡുമിനിയെ കബിളിപ്പിച്ച് കുല്‍ദീവിന്റെ പന്ത് മിഡില്‍ സ്റ്റെമ്പ് തെറിപ്പിക്കുകയായിരുന്നു. പീന്നിട് ക്രീസിലെത്തിയ മില്‍നല്‍ (ഏഴ് )വേഗത്തില്‍ മടങ്ങിയത്തോടെ ഇന്ത്യ കളിയില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇതിനിടയില്‍ സൗത്താഫ്രിക്കന്‍ നായകന്‍ ഡുപ്ലീസസ് 54 പന്തില്‍ നാലു ഫോറിന്റെ സഹായത്തോടെ അര്‍ധ ശതകം പൂര്‍ത്തിയാക്കി.

 

ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാനായാല്‍ ഐ.സി.സി റാങ്കില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാവും. നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ എന്നപോലെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര വിജയമാണ് വിരാട് കോഹ് ലിക്കു കീഴില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്

chandrika: