കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ സൗരവ് ദാദ ഗാംഗുലി വീണ്ടും ബാറ്റെടുക്കുന്നു. സെപ്തംബര്‍ 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ലെജന്‍ഡ്‌സ് ലീഗില്‍ വേള്‍ഡ് ജയന്റ്‌സ് ടീമിനെ നയിച്ചാണ് ദാദ ഇറങ്ങുന്നത്. മറുഭാഗത്ത് നായകന്‍ ഇയാന്‍ മോര്‍ഗനാണ്. പോയ വര്‍ഷത്തില്‍ ജനപ്രിയത നേടിയ ലെജന്‍ഡ്‌സ് ലീഗ് രണ്ടാം പതിപ്പിലെ ആദ്യ മല്‍സരമാണിത്.
രാജ്യത്തിന്റെ 75-ാം പിറന്നാളിന്റെ ഭാഗമായാണ് മല്‍സരമെന്ന് മുഖ്യ സംഘാടകന്‍ രവിശാസ്ത്രി വ്യക്തമാക്കി. ദാദക്ക് കീഴില്‍ ഇന്ത്യക്കായി കളിച്ച വിരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ത്ഥീവ് പട്ടേല്‍, ശ്രീശാന്ത് എന്നിവരെല്ലാം ലെജന്‍ഡ്‌സ് ടീമില്‍ ദാദക്കൊപ്പമുണ്ട്. മോര്‍ഗന്‍ സംഘത്തില്‍ ജാക് കാലിസ്, ജോണ്ടി റോഡ്‌സ്, ഡെയില്‍ സ്‌റ്റെയിന്‍, ജോണ്ടി റോഡ്‌സ്, ഡെയില്‍ സ്‌റ്റെയിന്‍, മുത്തയ്യ മുരളീധരന്‍, സനത് ജയസൂര്യ, ബ്രെട്ട് ലീ തുടങ്ങിയവരെല്ലാമുണ്ട്.