ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയും, മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയും ഹാജരാകും. എഡിജിപി ബി സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷക സംഘവും കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പൂജ അവധിക്കു പിരിയുന്നതിന് മുന്‍പ് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ടിരുന്നെങ്കിലും ജഡ്ജിമാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
സൗമ്യയുടെ അമ്മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹ്യൂഫേസാ അഹമ്മദിയാണ് ഹാജരാകുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പി.സി പന്ത്, യു.യു ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.