X

പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചും യാത്രവിലക്ക് ഏര്‍പ്പെടുത്തി സൗദി

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ യാത്രാവിലക്ക്. ഇന്ത്യയിലേക്കും തിരിച്ചും സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം.

ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ നടപടി പ്രവാസികളായ ഒട്ടെറെ മലയാളികള്‍ക്ക് തിരിച്ചടിയാണ്. നിരവധി പ്രവാസികളാണ് അവധിക്ക് നാട്ടിലെത്തിയ ശേഷം മടങ്ങിപോകാനിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ അവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് പോകാനിരിക്കെയാണ് സൗദിയുടെ യാത്ര വിലക്ക്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപോയവരെ നാട്ടിലെത്തിക്കാന്‍ മേയ് ആദ്യവാരം മുതല്‍ എയര്‍ ഇന്ത്യ നടത്തുന്ന വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ക്കും യാത്ര വിലക്ക് ബാധകമാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ലയെന്ന നിര്‍ദേശവും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

 

chandrika: