X
    Categories: indiaNews

നെറ്റ് വര്‍ക്ക് കിട്ടാത്തത് മൂലം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നിലച്ചു; ടവര്‍ സ്ഥാപിച്ച് നല്‍കി സോനു സൂദ്

കോവിഡ് കാലത്ത് നന്മ നിറഞ്ഞ ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് ബോളിവുഡ് താരം സോനു സൂദ്.ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്‍കിയ താരം ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്നു.

ഇപ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു സൂദ് താരമാകുന്നത്. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നടന്‍ സഹായ ഹസ്തവുമായി രംഗത്ത് വന്നത്. നെറ്റ് വര്‍ക്ക് മോശമായതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സോനു സൂദ് അറിഞ്ഞത്. സോനു സൂദിനൊപ്പം സുഹൃത്ത് കരണ്‍ ജില്‍ഹോത്രയും ഉദ്യമത്തില്‍ പങ്കാളിയായി. ഇന്‍ഡുസ് ടവേഴ്‌സിന്റെയും എയര്‍ടെല്ലിന്റെയും സഹായത്തോടെയാണ് ടവര്‍ സ്ഥാപിച്ചത്.

Test User: