ഒഹിയോ: മൂന്ന് ആണ്മക്കളെയും വരിയായി നിര്‍ത്തി വെടിവച്ചു കൊന്ന സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. യുഎസിലെ ഒഹിയോയിലാണ് നാടിനെ നടുക്കിയ സംഭവം. 32കാരനായ ചാഡ് ഡോവര്മാനാണ് അറസ്റ്റിലായത്.
3,4,7 വയസുള്ള മക്കളെയാണ് വെടിവച്ചു കൊന്നത്. തെരുവിലിറങ്ങി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ്, കൊലപാതകത്തിന്റെ കാര്യം പുറംലോകത്തെ അറിയിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മുന്‍കൂട്ടി പദ്ധതിയിട്ടാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.