ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുക.
രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യുന്നതിനാണ് കൂടിക്കാഴ്ച്ച. നേരത്തെ സോണിയാഗാന്ധി ജനതാദല്‍ യു നേതാവ് നിതീഷ്‌കുമാറുമായും എന്‍സിപിയുടെ ശരത് പവാറുമായും ചര്‍ച്ച നടത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും രാഹുല്‍ ഗാന്ധിയും സംസാരിച്ചിരുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നും കൂടിക്കാഴ്ച്ചയുടെ വിഷയമാണ്. ബി.ജെ.പിയെ നേരിടാന്‍ സഖ്യം രൂപീകരിക്കുന്നതും ചര്‍ച്ചയാവും.