X

സോണിയ ഗാന്ധിയുടെ അംഗരക്ഷകനെ ദുരൂഹ സഹചര്യത്തില്‍ കാണാതായി

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്.പി.ജി കമാന്‍ഡോകളില്‍ പെട്ട രാകേഷ് കുമാര്‍ 31 ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഇയാളെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായിരിക്കുന്നത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാളെ ഇതുവരെ ബന്ധപ്പെടാന്‍ കഴിയിഞ്ഞിട്ടില്ല.

സോണിയയുടെ ഒദ്യോഗിക വസതിയായ ജന്‍പഥ് 10 ാം നമ്പര്‍ ഒന്നിന് ഇയാള്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. ഈ ദിവസം അയാളുടെ ഫോണ്‍ ഓഫായിരുന്നെന്ന് എന്നതാണ് പോലീസിനെയും വലയ്ക്കുന്നത്. സഹപ്രവര്‍ത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാള്‍ 11 മണിയോടെ ഓഫീസില്‍ നിന്ന് പോവുകയും ചെയ്തിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ രണ്ടിന് വീട്ടില്‍ എത്തേണ്ട ഇയാള്‍ വീട്ടില്‍ എത്തിയിരുന്നുല്ല. പിന്നീടാണ് കാണാതായതായി മനസ്സിലാകുന്നത്.

chandrika: