ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി. എം, ടി.ഡി.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, ദളിത് വേട്ട അവസാനിപ്പിക്കുക, ബാങ്ക് തട്ടിപ്പില്‍ അന്വേഷണം നടത്തുക, സി.ബി. എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയും സംബന്ധിച്ചു.