കോണ്‍ഗ്രസ് പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണം. നമ്മള്‍ അതിജീവിക്കും. അതായിരിക്കണം ദൃഢനിശ്ചയം. അതായിരിക്കണം നവ സങ്കല്‍പ്പം ചിന്തന്‍ ശിബിരത്തിന്റെ സമാപനസന്ദേശത്തില്‍ സോണിയ പറഞ്ഞു. കോണ്‍ഗ്രസിനെ പുനരുദ്ധരിക്കുന്നതിന് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന പദയാത്ര പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയ സംസാരിച്ചുതുടങ്ങിയത്. യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും- സോണിയ പ്രഖ്യാപിച്ചു.