പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. യോഗത്തില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സോണിയ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചു. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയാണ് കോണ്‍ഗ്രസ് അധ്യക്ഷ വിമര്‍ശിച്ചത്. സോണിയ ഗാന്ധി അധ്യക്ഷയായ യോഗത്തില്‍ ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളക്കുറിച്ചും ചര്‍ച്ച നടത്തി.
സര്‍ക്കാരിന്റെ മൗനം ജനാധിപത്യത്തിന് അപമാനമാണെന്നും ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ഒരു ചര്‍ച്ചയും നടത്താതെയാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ചൈനയുടെ അതിക്രമത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതെന്നും സോണിയഗാന്ധി ചോദിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ട്ടി എംപിമാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തും.