X
    Categories: indiaNews

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്ന് സോണിയയും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി.ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്നാണ് സോണിയാ ഗാന്ധി യാത്രയുടെ ഭാഗമായത്.എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍,രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന സോണിയ നീണ്ട ഇടവേളക്കു ശേഷം പൊതുവേദിയില്‍ എത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം നിറച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ കര്‍ണാടകയില്‍ എത്തിയ സോണിയ കുടകിലെ സ്വകാര്യ റിസോര്‍ട്ടിലാണ് തങ്ങുന്നത്.

നാളെ പ്രിയങ്കാ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ അണി ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ അടിത്തറ വീണ്ടെടുക്കാന്‍ ഭാരത് ജോഡോ യാത്ര വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പൂജാ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഇന്നാണ് യാത്ര പുനരാരംഭിച്ചിരുന്നത്.

Test User: