X

മകന്റെ മരണവിവരമറിഞ്ഞ ഉമ്മ തളർന്നുവീണു മരിച്ചു

പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീണു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.പ്രവാസിയായിരുന്നു സുലൈമാൻ ഇപ്പോൾ നാട്ടിൽ ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.

webdesk15: