X

തൃശ്ശൂരില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു

തൃശ്ശൂരില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശ്ശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മകന്‍ അനീഷ് (30) ഒളിവിലാണ്.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിനുപുറത്ത് പുല്ലു ചെത്തുകയായിരുന്ന അച്ഛനെയും അമ്മയെയും അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഇയാള്‍ തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. കൃത്യം നടത്തിയതിനുശേഷം ഇയാള്‍ ബൈക്ക് എടുത്ത് മുങ്ങുകയായിരുന്നു. പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Test User: