X

നീ എന്നുവരും…; ബഷീര്‍ ദിനത്തില്‍ കത്ത് പങ്കുവെച്ച് മകന്‍ അനീസ് ബഷീര്‍

ബേപ്പൂര്‍ സുല്‍ത്താന്റെ ജന്മദിനത്തിന് ഓര്‍മ്മ ചിത്രം പങ്കുവെച്ച് മകന്‍ അനീസ് ബഷീര്‍. വൈക്കം മുഹമ്മദ് ബഷീര്‍ മകന് എഴുതിയ പഴയ കത്തിന്റെ ചിത്രമാണ് മകന്‍ പങ്കുവെച്ചിരിക്കുന്നത്. ഓര്‍മ പങ്കുവെക്കുന്ന കത്തില്‍ ശൈലിയും നിറവും പഴമ വിളിച്ചോതുന്നുണ്ട്. കത്തില്‍ മകന് വേണ്ടി കുറിച്ച കുറിപ്പടി ഇങ്ങനെയാണ്.

‘നീ എന്ന് വരും.?
ക്ഷമ പഠിക്കണം.
മുന്‍കോപം അരുത്.
മമ്മിക്കും അക്കാണ്ടിക്കും കുട്ടികള്‍ക്കും സീനത്തിനും സുഖം.
എന്റെ അസുഖങ്ങള്‍ പണ്ടേപ്പടി.’

റ്റാറ്റാ
വൈക്കം മുഹമ്മദ് ബഷീര്‍
7.11.1991

webdesk13: